ക്ഷീര രംഗം മെച്ചപ്പെട്ട നിലയിൽ എത്തിനിൽക്കുന്നു. പ്രാദേശിക സ്വയം പര്യാപ്തത കൈവരിക്കാൻ കഴിഞ്ഞു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പാൽ വില ലിറ്ററിന് 50 രൂപ കർഷകർക്കു ലഭിക്കുന്നു. വാർഷിക ബോണസും നൽകുന്നു. 4 ഗ്രൂപ്പുകളിലായി 50 പേർ പ്രവർത്തിക്കുന്നു. ബാങ്കിന്റെ സംഭരണ കേന്ദ്രത്തിൽ കർഷകർ ഉല്പാദിപ്പിക്കുന്ന പാൽ സംഭരിക്കുകയും ബാങ്കിന്റെ വിപണന സംവിധാനത്തിലൂടെ വില്പന ഒരുക്കികൊടുക്കുകയും ചെയ്യുന്നു. 22 വർഷക്കാലമായി ബാങ്ക് ഈ സംവിധാനം തുടർന്നുകൊണ്ടിരിക്കുന്നു.
ബാങ്ക് വിവിധ തരത്തിലുള്ള നിക്ഷേപങ്ങൾ സ്വീകരിക്കുകയും അംഗങ്ങൾക്ക് ആവശ്യാനുസരണം വായ്പ നൽകുകയും ചെയ്യുന്നു. വിവിധ ജൈവ ഉൽപ്പന്നങ്ങൾ ഉല്പാദിപ്പിക്കുന്ന സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തനോത്സുകരാക്കി പഴം-പച്ചക്കറി, നെല്ല്, മുട്ട, പാൽ, മുല്ല മൊട്ട് എന്നിവ ഉല്പാദിപ്പിക്കുന്നു. സേവന രംഗത്ത് മനുഷ്യാധ്വാനവും യന്ത്ര സഹായവും ലഭ്യമാക്കിയിട്ടുണ്ട്. ജൈവ വളങ്ങളും ജൈവ കീടനാശിനികളും വിപണനം നടത്തുന്നു.