സ്വയം സഹായ സംഘങ്ങൾ എന്ത്

സമാന ചിന്താഗതിക്കാരായ ജനങ്ങളെ ഒരുമിപ്പിച്ച് ഒരു സംഘടനാരൂപത്തിന് കീഴിൽ കൊണ്ട് വന്ന് സ്വയം സഹായ സംഘമാക്കി ബാങ്കിൽ അഫിലിയേറ്റ് ചെയ്ത് പ്രോത്സാഹിപ്പിച്ച് പ്രവർത്തനോത്സുകരാക്കി ലക്ഷ്യ സാക്ഷ്കാരത്തിനായും ഫലസിദ്ധിക്കായും പ്രവർത്തിക്കുന്നതാണ് സ്വയം സഹായ സംഘം. വ്യത്യസ്ത മേഖലയിൽ ഉല്പാദന പ്രവർത്തന ലക്ഷ്യത്തോടെ പച്ചക്കറി കൃഷി, കോഴി – താറാവ് മുട്ട ഉത്പാദനം, ക്ഷീര ഉത്പാദനം, പൂ കൃഷി, മത്സ്യ കൃഷിയും ബന്ധപ്പെട്ടവയും, ജൈവ പൊക്കാളിക്കൃഷി എന്നിവയിലേക്ക് നയിക്കുന്നു. അവരുടേതായ മേഘലകളിൽ ഉല്പാദനാധിഷ്ഠിത പ്രവർത്തനങ്ങൾക്ക് വേണ്ടി 27 സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തിപ്പിക്കുന്നു. ലക്ഷ്യം കൈവരിക്കാനും മുന്നോട്ടുള്ള പ്രയാണത്തിനും ബാങ്ക് പിന്തുണ നൽകുന്നു.

പ്രവർത്തനങ്ങൾ

മൊത്തം 27 സംഘങ്ങൾ ഫലസിദ്ധിക്കായി ഉത്പാദനാധിഷ്ഠിതമായ പ്രവർത്തനങ്ങൾ നടത്തുന്നു. പഴം-പച്ചക്കറി കൃഷി (5), മുല്ല കൃഷി (5) , കോഴി-താറാവ് കൃഷി (7), ഡയറി (4), നെല്ല് (1), മത്സ്യം (3), ഔഷധ സസ്യ കൃഷി (1), ഉത്പാദനേതര കച്ചവടം (1)എന്നിവയിൽ പ്രവർത്തിക്കുന്നു. ബാങ്ക് ഇവയെ എല്ലാ തരത്തിലും സഹായിക്കുന്നു. എല്ലാ മേഖലകളിലും ഉത്പാദനത്തിനും ക്ഷമതക്കും വേണ്ടി ബാങ്ക് സഹായിക്കുന്നു.

നേട്ടങ്ങൾ

ഐക്യം ഐക്യദത്ത ഭാവം, ഉത്പാദനക്ഷമത എന്നിവ സംഘങ്ങളുടെ സൃഷ്ടി പരതക്കായുള്ള പ്രേരണ. കർഷകർ പ്രതിമാസം യോഗം ചേർന്ന് ആശയ വിനിമയവും ചർച്ചയും നടത്തുന്നു. ഇതിനു മുന്നോടിയായി മോണിറ്ററിങ് യോഗം ചേർന്ന് ഓരോ മേഘലയുടെയും പ്രശ്നങ്ങൾ പരിശോധിച്ച് പരിഹാരം നിർദ്ദേശിക്കുന്നു. പ്രവർത്തങ്ങൾ കൃത്യമായി അവലോകനം ചെയ്ത് പ്രശ്നങ്ങൾ കണ്ടാൽ പരിഹരിക്കുന്നു. പ്രതിമാസ യോഗവും മോണിറ്ററിങ് യോഗവും സ്ഥിരമായ പ്രക്രിയയാണ്.

വ്യത്യസ്ത സംഘങ്ങൾ

  • നെല്ല്
  • പഴം – പച്ചക്കറി
  • പാൽ
  • മുട്ട
  • മുല്ല
  • മത്സ്യവും അനുബന്ധങ്ങളും
  • ഔഷധ സസ്യം
  • കച്ചവടം