ബാങ്കിങ്

Banking
പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 2232 മലയാളം ആണ്ട് 01-07-1118 തത്തുല്യം 16.02.1943 ന് പറവൂർ താലൂക്കിൽ എറണാകുളം ജില്ലയിൽ രൂപീകരിക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തു. ബാങ്കിൻ്റെ പ്രവർത്തന മേഖല ഏഴിക്കര ഗ്രാമ പഞ്ചായത്തിൻ്റെ വാർഡുകളാണ്. ബാങ്ക് ഇപ്പോൾ 73 വർഷം പൂർത്തീകരിച്ചു കഴിഞ്ഞു. പ്രാരംഭ ഘട്ടത്തിൽ ബാങ്ക് ചരിത്രം പരിമിതിയുടേതായിരുന്നു. കഴിഞ്ഞ 20 വർഷക്കാലത്തിനിടക്ക് ബാങ്ക് പ്രവർത്തന പുരോഗതി കൈവരിച്ചു. പുരോഗതി ഓഹരി മൂലധനത്തിലും പ്രവർത്തന മൂലധനത്തിലും നിക്ഷേപങ്ങളിലും വായ്പകളിലും പ്രതിഫലിക്കുന്നുണ്ട്.

ബാങ്ക് സഹകരണ നിയമവും ചട്ടങ്ങളും അനുശാസിക്കുന്ന വിധത്തിൽ നിക്ഷേപങ്ങൾ സ്വീകരിക്കുകയും വായ്പ നൽകുകയും ചെയ്യുന്ന ഒരു പാരമ്പര്യ സാമ്പത്തിക സഹകരണ സ്ഥാപനമാണ്. പാരമ്പര്യ പ്രവർത്തനങ്ങൾക്ക് പുറമെ ബാങ്ക് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ സേവനങ്ങൾ കർഷകർക്ക് നല്കി ഉല്പാദനവും ഉത്പാദന ക്ഷമതയും പ്രോത്സാഹിപ്പിച്ചു വരുന്നു. ബാങ്കിന് സ്വന്തമായി ജൈവ ഉൽപ്പനങ്ങൾക്ക് സംഭരണ-വിപണന സൗകര്യമുണ്ട്. ബാങ്കിന് സ്വന്തമായി വിത്ത് നടീൽ വസ്തുക്കൾ, ജൈവ വളങ്ങൾ, ജൈവ കീടനാശിനികൾ, കാർഷിക ഉപകരണങ്ങൾ എന്നിവയുടെ വിതരണ സംവിധാനം നിലവിലുണ്ട്. സേവന സന്നദ്ധമായ മെഷീനറിയും മനുഷ്യാദ്ധ്വാനവും കർഷക സേവന കേന്ദ്രം നൽകി വരുന്നു. പച്ചക്കറി ഉത്പാദനത്തിനും തൈകൾ ഉല്പാദിപ്പിക്കുന്നതിനും ഒരു പൊളി ഹൌസ് പ്രവർത്തിക്കുന്നു. പഴം-പച്ചക്കറി സംഭരണ കേന്ദ്രം സേവന രംഗത്ത് ഒരു നാഴികക്കല്ലാണ്. പാൽ, മുട്ട (കോഴി, താറാവ്), പൂക്കൾ എന്നിവയും കഷകരിൽ നിന്നും നേരിട്ട് സംഭരിച്ച് വിപണനം നടത്തി വരുന്നത് കർഷകർക്ക് ഏറെ പ്രയോജനകരവും ഗുണകരവുമാണ്.

സേവിങ്സ് ബാങ്ക് നിക്ഷേപം, സ്ഥിര നിക്ഷേപങ്ങൾ, പ്രതിമാസ നിക്ഷേപ സ്‌കീം അടക്കം പലവിധ നിക്ഷേപങ്ങൾ സ്വീകരിക്കുന്നു. പ്രതിവർഷം 4.50% മുതൽ 8.50% വരെയുള്ള നിരക്കിൽ നിക്ഷേപങ്ങൾക്ക് പലിശ നൽകുന്നു. ഇത് നിക്ഷേപങ്ങളുടെ സ്വഭാവം, കാലാവധി, ദൈർഘ്യം എന്നിവക്ക് വിധേയമാണ്. മുതിർന്ന പൗരന്മാർക്ക് 0.50% അധിക പലിശ നൽകുന്നു. അംഗങ്ങൾക്ക് ദീർഘകാല വായ്പകൾക്ക് 13.50%, സ്വർണ്ണ പണയ വായ്പകൾക്ക് 11.00%, കാർഷിക വായ്പക്ക് 4.00% എന്നീ നിരക്കിൽ വായ്പ നൽകി വരുന്നു. നെല്ല് കൃഷിക്ക് പലിശ രഹിതമായി വായ്പ ലഭ്യമാണ്.

ബാങ്ക് സെക്രട്ടറി മുഖ്യ ഉദ്യോഗസ്ഥനായി ഭരണ നിർവഹണം നടത്തുന്നു. പ്രസിഡന്റ് നയിക്കുന്ന 12 അംഗ തെരെഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുടെ നിയന്ത്രണ മേൽനോട്ടത്തിന് കീഴിലാണ് സെക്രട്ടറി ഭരണ നിർവഹണം