ജൈവപൊക്കാളി കൃഷി

pokali ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട ഒരു പ്രദേശമാണ് ഏഴിക്കര. തീരപ്രദേശമായ ഇവിടെ പാരമ്പര്യമായിട്ടുള്ള പൊക്കാളി പാടങ്ങൾ സുലഭമാണ്. ഒരു പൂപ്പ് നെൽകൃഷിയും തുടർന്ന് ഒരു പൂപ്പ് മൽസ്യകൃഷിയുമാണ് നടക്കുന്നത്. ഇവിടെ വളമോ കീടനാശിനിയോ ആവശ്യമില്ലാന്നു മാത്രമല്ല പൊക്കാളി പൂർണമായും മാലിന്യ മുക്തമാണ്. നെല്ല് കൃഷിയും മൽസ്യ കൃഷിയും പരസ്പര പൂരകമാണ്. മൽസ്യ വിസർജ്ജ്യം നെല്ലിന് വളവും, നെല്ലിന്റെ അവശിഷ്ടം മത്സ്യത്തിന് ആഹാരവും അഭയവുമാണ്. ഉൽപ്പന്നം പൂർണമായും ജൈവവും മാലിന്യമുക്തവും പോഷക സമൃദ്ധവുമാണ്.