പാൽ

Milk ഇവിടെ ശരാശരി പ്രതിദിനം 600 ലിറ്റർ പാൽ സ്വയം സഹായ സംഘങ്ങളും മാതൃകാ ഡയറിയും കൂടി ഉല്പാദിപ്പിക്കുന്നു. ഇത് ബാങ്ക് സംഭരിച്ച് വിപണനം. നടത്തുന്നു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വില കർഷകർക്ക് നൽകുന്നു. ഈ രംഗത്ത് പ്രാദേശിക സ്വയം പര്യാപ്തത കൈവരിച്ചിട്ടുണ്ട്. 35 കർഷകർ ഈ രംഗത്ത് പ്രവർത്തിക്കുന്നു.

മുട്ട

egg താറാവ്-കോഴി വളർത്തൽ ഉത്പാദനത്തിൽ ഒരു പ്രധാന മേഖലയാണ്. 250 കർഷകർ 7 സ്വയം സഹായ സംഘങ്ങളിൽ കൂടി പ്രതിദിനം 4000 മുട്ട (കോഴി 3000, താറാവ് 1000) ഉത്പാദിപ്പിക്കുന്നു. ബാങ്ക് മുട്ട സംഭരിച്ച് വിപണനം നടത്തുന്നു. 24 ലക്ഷം രൂപ ബാങ്ക് പുതിയതായി ഈ രംഗത്ത് മുതൽ മുടക്കിയിരിക്കുന്നു.

മുല്ല

jasmine
5 സ്വയം സഹായ സംഘങ്ങളിലെ 40 കർഷകർ 4000 ചെടികൾ നട്ടുവളർത്തി പ്രതിദിനം ശരാശരി 3 കി. മുല്ല മൊട്ട് ഉത്പാദിപ്പിക്കുന്നു. ബാങ്ക് സംഭരിച്ച് വിപണനം നടത്തുന്നു. വിപണനം നടത്തുന്നത് പറവൂർ താലൂക്ക് പുഷ്പ സൊസൈറ്റി ആണ്. ഇതിന് മാർക്കറ്റ് സുസ്ഥിരമായി ലഭ്യമാണ്.