കർഷക സേവന കേന്ദ്രം

farmsrvcentr സർക്കാർ സഹായത്തോടെ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നു. 2 വർഷമായി പ്രവർത്തിക്കുന്നു. കർഷകരെ സഹായിക്കാൻ വിദഗ്ധരുടെ സേവനം. കേന്ദ്രത്തിനു കീഴിൽ ജൈവവള വിപണനം, ജൈവ കീടനാശിനിയും എല്ലാ വിത്തുകളും നടീൽ വസ്തുക്കളും ലഭ്യമാക്കി ന്യായവിലയ്ക്ക് നൽകുന്നു. ഭൂമി ഒരുക്കാൻ ഭക്ഷ്യ സുരക്ഷാ സേനയുടെ സേവനവും യന്ത്ര സഹായവും ഒരുക്കിയിരിക്കുന്നു.

കർഷക സേവന കേന്ദ്രങ്ങൾ നൽകുന്ന സേവനങ്ങൾ

  1. വിവിധ കാർഷിക യന്ത്രങ്ങളുടെ (ട്രാക്ടർ വലുത് – ചെറുത്, കൾട്ടിവേറ്റർ, റോട്ടോവേറ്റർ, ബെഡ് ഫോർമാർ, വീഡ് കട്ടർ തുടങ്ങിയവ ) സേവനങ്ങൾ.
  2. ഭക്ഷ്യ സുരക്ഷാ സേന നിലം ഒരുക്കി തൈ നട്ടു നൽകുന്നു.
  3. ആവശ്യാനുസരണം ഗ്രോബാഗുകൾ നിറച്ച് നൽകുന്നു. തൈകൾ ഉല്പാദിപ്പിച്ച് നൽകുന്നു.
  4. നല്ലയിനം വിത്തുകൾ, ഫലവൃക്ഷ തൈകൾ, ജൈവ വളം, ജൈവ കീട നാശിനി, ജീവാണു വളം എന്നിവ ലഭ്യമാക്കുന്നു.
  5. അനുഭവവും പരിചയവും പങ്കുവെക്കുന്നു.
  6. സ്വയം സഹായ സംഘങ്ങളുടെ സംഘാടനത്തിനും സംഘടനാ രൂപീകരണത്തിനും ഉപദേശ നിർദ്ദേശങ്ങൾ നൽകുന്നു.
  7. ജൈവ കാർഷിക ഉൽപ്പന്നങ്ങൾ സംഭരിച്ച് വിപണനം നടത്തുന്നു.