ഒറ്റ നോട്ടത്തിൽ

 1. 16 വർഷം മുൻപ് ബാങ്ക് സൂക്ഷ്‌മ തലത്തിൽ സഹകരണ സ്വാശ്രയ സഹായ ഗ്രൂപ്പുകളുടെ സംഘാടനം ആരംഭിച്ചു.
 2. വിവിധ കാർഷിക ഉല്പാദന രംഗമാണ് തെരഞ്ഞെടുത്തത്.
 3. ഗ്രൂപ്പുകൾ രൂപീകരിച്ച് ബാങ്കിൽ അഫിലിയേറ്റ് ചെയ്തുകൊണ്ട് പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
 4. ജൈവ (പൊക്കാളി) നെൽകൃഷി, പഴം – പച്ചക്കറി, ക്ഷീരം, മുല്ല – പുഷ്പകൃഷി, ഔഷധ സസ്യകൃഷി, മുട്ടക്കോഴി – താറാവ് കൃഷി,
  മത്സ്യകൃഷിയും സംസ്കരണ-വിപണനവും അടക്കമുള്ള മേഖലകൾക്ക് ഊന്നൽ.
 5. ഓരോ ഗ്രൂപ്പിൽ 10 – 100 പേർ, ഓരോ മേഖലകളിലും വിവിധ ഗ്രൂപ്പുകൾ, മൊത്തം 27 ഗ്രൂപ്പുകൾ സജീവം.
 6. ഉത്പാദനാധിഷ്ഠിതമായ പ്രവർത്തനങ്ങൾ, പ്രാദേശിക കാർഷിക സംസ്കാരത്തിൻ്റെ വ്യാപനം, വിശാല നിരപേക്ഷതാ കാഴ്ചപ്പാട്, കർഷകർക്ക് സുരക്ഷയും ഉറപ്പായ വിപണിയും.
 7. ആവശ്യാധിഷ്ഠിത ഉത്പാദനം, ഉത്പാദനാധിഷ്ഠിത വികസനം, തൊഴിൽ – വരുമാന വർദ്ധനവ് എന്നിവ ലക്ഷ്യങ്ങൾ.
 8. പ്രാദേശിക സാമ്പത്തിക വികസനവും സ്വയം പര്യാപ്തതയും.
 9. 1000 ലേറെ കുടുംബങ്ങൾ പങ്കാളികൾ.
 10. ഉത്പാദനത്തോടൊപ്പം സംഭരണ; വിപണന സൗകര്യങ്ങൾ
 11. 16 വർഷം 18 കോടി രൂപയുടെ ഉത്പാദനം, പ്രാദേശിക സമ്പദ്ഘടനയ്ക്ക് നേട്ടം.
 12. സംഘാടനത്തിനും മോണിറ്ററിങ്ങിനും ബാങ്കിന് കീഴിൽ സംവിധാനങ്ങൾ, കർഷകർക്ക് സമയാസമയം പരിശീലനങ്ങൾ.
 13. ചുരുങ്ങിയ പലിശ നിരക്കിൽ വായ്പ, നെൽകൃഷിക്ക് പലിശ രഹിത വായ്പ, ഉത്പന്ന വിലയിൽ നിന്ന് ഒരു ഭാഗം വായ്പയിൽ വരവ് വയ്ക്കുന്നു.
 14. നല്ല പ്രവർത്തിന് സംഘങ്ങൾക്കും അംഗ കർഷകർക്കും വർഷാ വർഷം ക്യാഷ് അവാർഡുകളും പ്രോത്സാഹനങ്ങളും.
 15. ഗ്രാമ – ബ്ലോക്ക് പഞ്ചായത്തുകളുടെ പദ്ധതിയുമായി ഏകോപനം, ഉദ്യോഗസ്ഥരുടെ സഹകരണം.
 16. പൊക്കാളി മേഖലയിൽ ഉത്പാദനം, വിപണനം എന്നിവ സമഗ്രതയിൽ പരീക്ഷിച്ചു. ഇപ്പോൾ പുതിയ സമീപനത്തിനു പരിശ്രമിക്കുന്നു. അംഗീകൃത
  ഏജൻസീസായ ഇന്റോസർട്ടിന്റെ ജൈവ സെർറ്റിഫിക്കേഷനും ഭൂപ്രദേശ സൂചിക സെർറ്റിഫിക്കേഷനും, നേടിയെടുക്കാൻ കഴിഞ്ഞു.
 17. ക്ഷീര രംഗം മെച്ചപ്പെട്ട നിലയിൽ എത്തിനിൽക്കുന്നു. പ്രാദേശിക സ്വയം പര്യാപ്തത കൈവരിക്കാൻ കഴിഞ്ഞു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വില കർഷകർക്ക് ലഭിക്കുന്നു.
 18. താലൂക്ക് – ജില്ലാ പുഷ്പ സംഘങ്ങളുമായി സഹകരിച്ച് ഉത്പാദിപ്പിക്കുന്ന മുല്ലപ്പൂ വിപണനം നടത്തുന്നു.
 19. ഉത്പാദനത്തിനും വിപണനത്തിനും ബാങ്ക് പിന്തുണ നൽകുന്നു.
 20. കാല പ്രയാണതിനനുസരിച്ച് പുതിയ കാഴ്ചപ്പാടിന് ശ്രമിക്കുന്നു.
 21. പുതിയ ആശയം, പുതിയ സമീപനം, പുതിയ സംഘാടനം.
 22. സഹകരണ സ്ഥാപനം ഉപ്പലാദനാധിഷ്ഠിത വികസന പാതയിൽ.
 23. കർഷകർക്ക് സേവനം നൽകാൻ കർഷക സേവനകേന്ദ്രം ആരംഭിച്ചു.
 24. പരിശീലനം സിദ്ധിച്ച ഭക്ഷ്യ സുരക്ഷാ സേന സേവനരംഗത്ത്.
 25. യന്ത്രങ്ങളും അനുബന്ധ സംവിധാനങ്ങളും കാർഷിക ഉപകരണങ്ങളും സേവന കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നു.
 26. കാർഷിക ഉൽപ്പന്ന വിപണിക്ക് സ്ഥിരം സംവിധാനം.
 27. ഭക്ഷ്യ സുരക്ഷാ, സ്വയം പര്യാപ്തത, പ്രാദേശിക അഭിവൃദ്ധി.
 28. ഭൂമിയുടെ പൂർണവും ശാസ്ത്രീയവുമായ വിനിയോഗം.
 29. കാർഷിക സംസ്കാരം കുട്ടികളിലേക്ക്, ബാല കാർഷിക ക്ളബ്ബുകൾ സജീവം.
 30. ബാല കാർഷിക ക്ളബ്ബുകളെ പ്രവർത്തനോൽസുകാരാക്കുന്നു. വിത്ത്, നടീൽ വസ്തുക്കൾ, വളം, കാർഷികോപകരണങ്ങൾ എന്നിവ നൽകി പിന്തുണക്കുന്നു. പ്രവർത്തിയിൽക്കൂടി നിവര്ത്തിയിലേക്ക് നയിക്കുന്നു.
 31. കർഷകർക്കും സഹകാരികൾക്കും ഉപഭോക്താക്കൾക്കും സ്ഥാപനത്തിനും മെച്ചം, നാടിന്, അതിലേറെ മെച്ചം.
 32. എല്ലാവരും കർമ്മ നിരതരാകുന്നു, കാലത്തിനു മുൻപേ നടക്കുന്നു.
 33. മനോഭാവം മാറട്ടെ, സ്വയം മാതൃകയാവട്ടെ, സ്വയം ആശ്രയമാകട്ടെ.
 34. കരുതലിലും പങ്കുവെയ്‌ക്കലിലും കൈകോർക്കാം, ഒരുമിച്ച് മുന്നേറാം.

പള്ളിയാക്കൽ ബാങ്കിന്റെ പ്രത്യേകതകൾ

 1. SHG പ്രവർത്തന രംഗത്ത് 16 വർഷത്തെ അനുഭവം.
 2. ഉല്പാദനത്തോടൊപ്പം സംഭരണവും വിപണനവും ഏറ്റെടുക്കുന്നു.
 3. സംഭരണ വിപണനത്തിന് കേന്ദ്രീകൃത സംവിധാനം.
 4. പ്രവർത്തന മേഖലകളിലെ പരിശോധനക്കായി പ്രതിദിന അവലോകനങ്ങളും കൂട്ടായ്മകളും.
 5. കൃത്യമായ മോണിറ്ററിങ് സംവിധാനം
 6. കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കുന്നു.
 7. സ്വന്തം പോളി ഹൌസ്, ജൈവ പച്ചക്കറികളും തൈകളും ഉത്പാദിപ്പിക്കുന്നു.
 8. ജില്ലയിൽ നടക്കുന്ന ജൈവകൃഷി വികസന പരിപാടിയിൽ സജീവ പങ്കാളി.