ദർശനം (കാഴ്ചപ്പാട്)

ഇത് പണവ്യവഹാരം നടത്തുന്ന സഹകരണ സാമ്പത്തിക സ്ഥാപനമാണ്. ഇതിൻ്റെ പ്രഥമദർശനം പ്രാദേശിക വാസികളായ ജനങ്ങളുടെ ജീവിത ഗുണമേന്മ മെച്ചപ്പെടുത്തലാണ്. ദർശന പൂർത്തീകരണത്തിന് ഭരണ സമിതിയുടെ നിയന്ത്രണത്തിന് വിധേയമായി ജീവനക്കാരുടെ ഒരു നിര കർമ്മനിരതരായി പ്രവർത്തിക്കുന്നു. ഭക്ഷ്യ സുരക്ഷയും സ്വയം പര്യാപ്തതതയും കൈവരിക്കാൻ ഉത്പാദന വർധനവും ഉത്പാദന ക്ഷമതയും വർധിപ്പിക്കാനുള്ള സേവനം ലഭ്യമാക്കുകയാണ് ദർശനത്തിൻ്റെ അടുത്തയിനം. തൊഴിലിലും വരുമാനത്തിലും വർദ്ധനവുണ്ടാക്കാൻ പ്രാദേശിക ജനങ്ങളെ സഹായിക്കലും ദർശനത്തിന്റെ ഭാഗമാണ്. ബാങ്ക് രൂപീകരിച്ച്‌ ബാങ്കിൽ അഫിലിയേറ്റ് ചെയ്‌തു പ്രവർത്തിപ്പിക്കുന്ന സ്വയം സഹായ സംഘങ്ങളാണ് ഉത്പാദന വര്ധനവിനും ക്ഷമതക്കും വേണ്ടി പ്രവർത്തിച്ച് പുരോഗതിയും
ഐശ്വര്യവും കൈവരിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ.

പ്രവർത്തന സംവിധാനം

ഭരണ സമിതിയുടെ നിർദ്ദേശങ്ങൾക്കും നേതൃത്വത്തിനും വിധേയമായി സംഘടന – സ്ഥാപനപരമായ നൈപുണ്യത്തോടെ സെക്രെട്ടറിയോടൊപ്പം പ്രവർത്തിക്കുന്ന ജീവനക്കാരുടെ കർമ്മ ശേഷിയാണ് ഒരു മിഷനായി പ്രവർത്തിക്കുന്നത്. ഇതിനെ സഹായിക്കുന്ന ഒരു വിദഗ്ധ ടീമും നിലവിലുള്ളതും മിഷന്റെ ഭാഗമാണ്.