പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിന്റെ കർക്കിടക കഞ്ഞി കിറ്റുകൾ വിപണിയിൽ
പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 2232 കീഴിലുള്ള മൃത സഞ്ജീവനി ഔഷധ സസ്യ സഹകരണ സ്വാശ്രയ സഹായ ഗ്രൂപ്പ് തയ്യാറാക്കിയിട്ടുള്ള സമ്പൂർണ പോഷക കർക്കിടക കഞ്ഞി കിറ്റിന്റെ ആദ്യ വില്പന ബാങ്ക് പ്രസിഡന്റ് ശ്രീ. എം. എസ്. ജയചന്ദ്രൻ, ശ്രീ. ഇ. എൽ. ജോസഫ് ന് നൽകി നിർവ്വഹിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളായ ശ്രീ. എം. ബി. ചന്ദ്രബോസ്സ് അദ്ധ്യക്ഷത വഹിച്ചു. ശ്രീ. മന്മഥൻപിള്ള, പച്ചക്കറി സ്വാശ്രയ സഹായ ഗ്രൂപ്പ് കൺവീനർ പി. പി. വർഗ്ഗീസ് എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി എം. പി. വിജയൻ, ഏഴിക്കര കൃഷി ആഫീസർ സരിത മോഹൻ സ്വാശ്രയ സഹായ ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ആരോഗ്യവും രോഗപ്രതിരോധ ശേഷിയും വർദ്ധിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന കർക്കിടക മരുന്നുകഞ്ഞി, വർഷത്തിൽ ഒരുതവണ കഴിക്കുന്നത് ഉത്തമമാണ്. ആയുർവേദ ചികിത്സയിൽ പ്രാവീണ്യം നേടിയിട്ടുള്ള റിട്ട. ആയുർവേദ ജില്ല മെഡിക്കൽ ആഫീസർ ഡോ. പി. ബി. ശ്രീദേവിയുടെ നിർദ്ദേശപ്രകാരം പ്രേമേഹരോഗികൾക്കായുള്ള പ്രത്യേക കർക്കിടക കിറ്റുകളും തയ്യാറാക്കിയിട്ടുണ്ട്.
ഓർഡറുകൾക്കായി വിളിക്കുക.
9497289000, 0484 2508974
പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്ക് കർഷക സേവന കേന്ദ്രം , എഴിക്കര