മുട്ടക്കോഴി-താറാവ് കർഷക സഹകരണ സ്വാശ്രയ സഹായ ഗ്രൂപ്പുകളുടെ സംയുക്ത വാർഷിക ജനറൽബോഡി യോഗം

പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്കിൻറ്റെ സ്വാശ്രയ സഹായ ഗ്രൂപ്പുകളുടെ 18-)൦ വാർഷിക സമ്മേളനതിൻറ്റെ ഭാഗമായി മുട്ടക്കോഴി-താറാവ് കർഷക സഹകരണ സ്വാശ്രയ സഹായ ഗ്രൂപ്പുകളുടെ സംയുക്ത വാർഷിക ജനറൽബോഡി യോഗം പറവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കെ.സി.രാജീവ് ഉദ്‌ഘാടനം ചെയ്തു.ബാങ്ക് ഭരണ സമതി അംഗം ശ്രീമതി മിനി ഡേവിഡ് അദ്യക്ഷത വഹിച്ച യോഗത്തിൽ ഭരണ സമതി അംഗം ശ്രീ എ.എം.അസ്സിസ് സ്വാഗതം ആശംസിച്ചു.പഞ്ചായത്ത് മെമ്പർ ശ്രീ.കെ.മോഹനൻ ആശംസ അറിയിച്ചു.വെറ്റിനറി സർജൻ ഡോ.കെ.എ.സാബു പഠന ക്ലാസ്സ് അവതരിപ്പിച്ചു.ഗ്രൂപ് കൺവീനർ ശ്രീമതി ചന്ദ്രമതി പപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു.ശ്രീമതി അജിതാമുരളി കൃതജ്ഞത രേഖപ്പെടുത്തി.